Flash News

6/recent/ticker-posts

ഈ രക്ത ദാഹിയുടെ ഉത്പന്നങ്ങൾ നമുക്ക് വേണ്ട....! ജോൺസൻ ആന്റ് ജോൺസന്റെ പ്രസ്താവന ഹൃദയം നുറുക്കുന്നു

Views

ന്യൂയോർക്ക്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ച് വിവാദത്തിലായി ജോൺസൻ ആൻഡ് ജോൺസൻ തലവൻ. എല്ലാ ഫലസ്തീനികളും എല്ലാവരെയും ഭീകരവാദികളാണെന്നും കൊന്നൊടുക്കണമെന്നും ജോൺസൻ ആൻഡ് ജോൺസൻ വൈസ് പ പ്രസിഡന്റ് സാം മൽഡൊണാഡോ ആവശ്യപ്പെട്ടു. ബൈബിൾ വചനങ്ങൾ അനുസരിച്ചാണ് നെതന്യാഹു ഫലസ്തീനിൽ ആക്രമണം നടത്തുന്നതെന്നും മൽഡൊണാഡോ പറഞ്ഞു. യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ജോൺസൻ ആൻഡ്
ജോൺസൻ.

ലിങ്കിഡിനിൽ ഒരു മാസം മുൻപ് നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഇസ്രായേൽ അനുകൂലിയുടെ പോസ്റ്റിൽ കമന്റായിട്ടായിരുന്നു വിവാദപരാമർശങ്ങൾ നടത്തിയത്. "എല്ലാ ഫലസ്ത‌ീനികളും ഭീകരവാദികളും കൊല്ലപ്പെടേണ്ടവരുമാണെന്നാണോ പറയുന്നത്? അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ ബോംബാക്രമണം എന്തിനാണെന്നു വ്യക്തമാകുന്നുണ്ട്. എല്ലാവരെയും കൊന്നുകളയണം"- .ഇങ്ങനെയായിരുന്നു ആദ്യ പ്രതികരണം.പരാമർശം ലജ്ജാകരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് മറുപടിയെത്തിയതോടെ തൻ്റെ നിലപാട് കൂടുതൽ വിശദീകരിച്ചുകൊണ്ട് മൽഡൊണാഡോ എത്തുകയും ചെയ്തു.

ഈ രക്ത ദാഹിയുടെ ഉത്പന്നങ്ങൾ നമുക്ക് വേണ്ട....! ഗസ്സയുടെ മക്കൾക്കു വേണ്ടി ജോൺസൻ ആന്റ് ജോൺസന്റെ ഒരോ ഉത്പന്നവും നാം ബഹിഷ്കരിക്കാൻ തയ്യാറാകണം.


Post a Comment

0 Comments