Flash News

6/recent/ticker-posts

യൂസുഫലിയുടെ പ്രവാസത്തിന് അരനൂറ്റാണ്ട്

Views

പ്രവാസജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ബോംബെ തുറമുഖത്ത് നിന്ന് ആറുദിവസം നീണ്ട യാത്രയ്ക്കൊടുവിൽ 1973 ഡിസംബർ 31നാണ് യൂസുഫലി ദുബായിലെത്തി തന്റെ പ്രവാസജീവിതത്തിന് തുടക്കംകുറിച്ചത്. അന്ന് ദുബായ് റാഷിദ് തുറമുഖത്ത് എത്തിയതിന്റേതുൾപ്പെടെയുള്ളതിന്റെ തെളിവുകൾ ശേഷിക്കുന്ന തൻറെ ആദ്യത്തെ പാസ്പോർട്ട് ഇക്കഴിഞ്ഞ ദിവസം യുഎ.ഇ. പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബൂദബിയിലെ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ ചെന്ന് യൂസഫലി കാണിച്ചു കൊടുക്കുകയുണ്ടായി.

ദുംറ എന്ന കപ്പലിലായിരുന്നു പത്തൊമ്പതുകാരനായ യൂസുഫലിയുടെ ആദ്യ​ഗൾഫ് യാത്ര. ബന്ധുവിന്റെ കടയിലെ കച്ചവടത്തിൽ നിന്ന് മാറി അബൂദബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ് 49 രാജ്യങ്ങളിൽ നിന്നുള്ള 69,000 ലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പൻ സ്ഥാപനമായി പിന്നീട് പടർന്നുപന്തലിച്ചത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ അൽ നഹ്യാൻ, അബുദാബി പടിഞ്ഞാറൻ മേഖല ഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും യൂസുഫലിയുടെ സന്ദർശനവേളിയിൽ കൊട്ടാരത്തിൽ ഉണ്ടായിരുന്നു.



Post a Comment

0 Comments