Flash News

6/recent/ticker-posts

റോഡിലെ ബ്ലോക്ക് തീർക്കാനിറങ്ങിയ കണ്ടക്ടർ ബസിനും ലോറിക്കുമിടയിൽ കുടുങ്ങി മരണപ്പെട്ടു

Views
മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടി റോഡിലെ ബ്ലോക്ക് തീർക്കാനിറങ്ങിയ കണ്ടക്ടർ ബസിനും ലോറിക്കുമിടയിൽ കുടുങ്ങി മരണപ്പെട്ടു.
മഞ്ചേരി തിരൂർ റൂട്ടിലെ ലീമാട്ടി ബസ് കണ്ടക്ടർ മുട്ടിപ്പാലത്ത് താമസിക്കുന്ന ജംഷിറാണ് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്.
 
റോഡിൽ വാഹനങ്ങൾ തിങ്ങി നിറഞ്ഞ് തടസ്സം നേരിട്ടപ്പോൾ ബസ്സിൽ നിന്നും ഇറങ്ങി ബ്ലോക്ക് തീർക്കുന്ന സമയത്താണ് ലോറിയുടെയും ബസ്സിന്റെയും ഇടയിൽ കുടുങ്ങി മരണപ്പെട്ടത്.
മൃതദേഹം  മഞ്ചേരി മെഡിക്കൽ കോളേജിലാണ്.


Post a Comment

0 Comments