Flash News

6/recent/ticker-posts

കുടുംബാം​ഗങ്ങളുടെ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന് പ്രവാസികളോട് സൗദി

Views

ആറുവയസ്സ് മുതൽ മുകളിലോട്ട് പ്രായമുള്ള കുടുംബാം​ഗങ്ങളുടെ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന് പ്രവാസികളോട് സൗദി അറേബ്യ. സേവനങ്ങൾ ലഭിക്കുന്നത് പ്രവാസികളുടെയും ആശ്രിതരുടെയും വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അറിയിച്ചു.

എക്സിറ്റ്, റീ എൻട്രി വിസയിൽ പോവുന്ന വിദേശ താമസക്കാർക്ക് സാധുവായ വിസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് തിരികെ വരാൻ ആകുമെന്ന് സൗദി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എക്സിറ്റ്, റീഎൻട്രി വിസയുള്ളവർക്ക് അവർ സൗദിയുടെ പുറത്താണെങ്കിലും അബ്ഷിർ പ്ലാറ്റ്ഫോം മുഖേനയോ മുഖീം പോർട്ടൽ മുഖേനയോ ഫീസ് അടച്ച് വിസയുടെ കാലാവധി നീട്ടാനാവുമെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് പറഞ്ഞു.

എക്സിറ്റ്, റീഎൻട്രി വിസ അനുവദിക്കണമെങ്കിൽ പ്രവാസിയുടെ പാസ്പോർട്ടിന് കുറഞ്ഞത് 90 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണം. ഫൈനൽ എക്സിറ്റ് വിസ അടിക്കണമെങ്കിൽ 60 ദിവസമെങ്കിലും കാലാവധി ശേഷിച്ചിരിക്കണം.


Post a Comment

0 Comments