Flash News

6/recent/ticker-posts

കലണ്ടർ ഫീച്ചറുമായി വാട്ട്സാപ്പ്

Views
ലോകമെമ്പാടും പ്രചാരമുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസേജ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. മെറ്റ ഉടമസ്ഥതയിലുള്ള ആപ്പ്, ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി നിരവധി മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. മികച്ച ഉപയോക്തൃ-സൗഹൃദ അനുഭവം ഉറപ്പാക്കൻ വിവിധ ഫീച്ചറുകൾ കമ്പനി ആപ്പ് ഇന്റർഫേസിൽ പരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പഴയ സന്ദേശങ്ങൾ തിരയുന്നത് എളുപ്പമാക്കാൻ കലണ്ടർ ഫീച്ചർ പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുന്നത്.

കീവേഡുകൾ ഓർമ്മയില്ലെങ്കിൽ, പഴയ സന്ദേശങ്ങൾ തിരയുന്നത് വാട്സ്ആപ്പിനെ സംമ്പന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഈ പോരായ്മ മറികടക്കുന്ന ഫീച്ചറാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്. 'AndroidPolice.com' റിപ്പോർട്ടുചെയ്യുന്നതനുസരിച്ച്, ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പിൽ ലഭ്യമാണ്. 

വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിലെ സർച്ച് ബാറിൽ പുതിയ ഫീച്ചർ വരുന്നതോടെ ഒരു കലണ്ടർ ഐക്കൺ പ്രത്യക്ഷമാകും. ഇതിൽ ഏതു തീയതിയിലെ മെസേജാണ് കണ്ടെത്തേണ്ടതെന്ന് തിരഞ്ഞെടുക്കാം.

ഫീച്ചർ പുറത്തിറങ്ങിയാൽ, ചാറ്റ് ഹിസ്റ്ററികളിൽ നിന്ന് സന്ദേശങ്ങൾ തിരയുന്നത് എളുപ്പമാകും.```


Post a Comment

0 Comments