Flash News

6/recent/ticker-posts

മസ്ജിദുൽ അഖ്‌സ മുൻ ഇമാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Views

ഗസ്സ സിറ്റി :  അൽഅഖ്‌സ പള്ളിയിലെ ഇമാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുൻ ഫലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയായ ഡോ. യൂസുഫ് സലാമയാണു കൊല്ലപ്പെട്ടത്.

ഇന്ന് മധ്യ ഗസ്സയിലെ മഗാസി ക്യാംപിലെ വീടിനുനേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടന്നത്. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണു പങ്കെടുത്തത്.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മധ്യഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ വ്യോമാക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 286 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.



Post a Comment

0 Comments