Flash News

6/recent/ticker-posts

മുൻകൂർ ജാമ്യം തേടി സുരേഷ് ​ഗോപി ഹൈക്കോടതിയിൽ

Views

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നാലെ മുൻ കൂർജാമ്യം തേടി സുരേഷ് ​ഗോപി ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈവച്ചു.

മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സുരേഷ് ​ഗോപി മനപ്പൂർവം സ്പർശിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയിട്ടുണ്ട്. പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും.

പൊലീസിലും വനിതാ കമ്മിഷനിലും മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നു. വിവാദമുയർന്നതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോവുകയായിരുന്നു. ആ കുട്ടിക്ക് റോങ് ടച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. പരാതിയിൽ കേസെടുത്ത പൊലീസ് സുരേഷ് ​ഗോപിയെ ചോദ്യം ചെയ്തു വിട്ടയയ്ക്കുകയായിരുന്നു.



Post a Comment

0 Comments