Flash News

6/recent/ticker-posts

കലോത്സവത്തിനിടെ രണ്ടു വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അധ്യാപകൻ പാലക്കാട് സ്വദേശി ബിജു അറസ്റ്റിൽ

Views
മലപ്പുറം : കലോത്സവത്തിനിടെ രണ്ടു വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിലായി. പെരിന്തൽമണ്ണക്ക് സമീപത്തെ യു.പി സ്കൂൾ അധ്യാപകനും പാലക്കാട് മാരായമംഗലം സ്വദേശിയുമായ ബിജു (48) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

സംഭവം പുറത്തായതോടെ അധ്യാപകൻ ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനായി പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് കോയമ്പത്തൂരിൽനിന്ന് പൊലീസ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കോയമ്പത്തൂരിലുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. കലോത്സവ സമയത്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് പരാതി.

അധ്യാപകനെതിരെ പരാതി ലഭിച്ചതിന് പിന്നാലെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ പൊലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.



Post a Comment

0 Comments