Flash News

6/recent/ticker-posts

എ. എസ്.എം സംസ്ഥാന സമ്മേളനം നാളെ എറണാകുളംകലൂർ സ്റ്റേഡിയത്തിൽ ഫലസ്തീൻ അംബാസഡർ ഉദ്ഘാടനം ചെയ്യും.

Views

വേങ്ങര: കെ എൻ എം യുവജന വിഭാഗമായ ഐ എസ് എമ്മിന്റെ രണ്ടുദിവസത്തെ സംസ്ഥാന സമ്മേളനത്തിന് നാളെശനിയാഴ്ച എറണാകുളം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കൂറ്റൻപന്തലിൽ തുടക്കമാവും. നാളെ വൈകിട്ട് 4 30ന്  ഫലസ്തീൻ അംബാസഡർ H E അദ്നാൻഅബു അൽ ഹൈജാ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽഅറിയിച്ചു.

 3 വേദികളിലായി 18 സെക്ഷനിൽ 45 പ്രബന്ധങ്ങൾ അവതരിപ്പിക്കും.ടി.ജെ വിനോദ് എംഎൽഎ,കൊച്ചി മേയർ എം അനിൽകുമാർ, വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കറ്റ് എംകെ ഷക്കീർ എന്നിവർ ആശംസകൾ അർപ്പിക്കും.

 സുവനീർ പ്രകാശനം എം എ മുഹമ്മദ് അഷ്റഫ് ഒമാൻ നിർവഹിക്കും. വൈകുന്നേരം 6 30ന് ഫാമിലി സമ്മിറ്റിൽ അലി ശാക്കിർമുണ്ടേരി, ജൗഹർ അയനിക്കോട്, അംജദ്അൻസാരി. ആഫിഷ്റഹ്മാൻ പുത്തൂർ,എന്നിവർ പ്രസംഗിക്കും.

 ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കുന്നപഠന  സെക്ഷെൻ അഖിലേന്ത്യാ അഹലേഹദീസ് സെക്രട്ടറി മൗലാന ഷമീംഅക്തർ നദ്‌വി  ഉദ്ഘാടനംചെയ്യും.മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മുഖ്യാതിഥികളാവും.

 വിവിധ വേദികളായി പ്രോലോക്, സ്കോളേഴ്സ്, സയൻസ്മെന്റ്, സർക്കിൾ, അസംബ്ലി, എത്തിക്കൽ ബിസിനസ്, പാനൽ ഡിസ്കഷെൻ, മീഡിയ ഡയലോഗ്, യൂത്ത്സമ്മിറ്റ്, ഭിന്നശേഷി സമ്മേളനം, സൂഫിസം, ശിആയിസം തുറന്ന സംവാദം, ടേബിൾ ടോക്ക്,എന്നിവ നടക്കും

 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന ലീഡേഴ്സ് മീറ്റ്. സൗദിഎംബസി അറ്റാഷെ ഷെയ്ക്ക്  ബദർ നാസിർ അൽ അനസി ഉദ്ഘാടനം ചെയ്യും. കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷതവഴിക്കും. ഐ എസ് എം  വിഷൻ 230 പ്രഖ്യാപനം വി കെ സക്കറിയ ദുബായ് നിർവഹിക്കും. കർണാടക നിയമസഭാ സ്പീക്കർ യു ടി കാദർ,ഐബി ഈഡൻ എംപി, കെ എൻ എം സംസ്ഥാന ജനറൽസെക്രട്ടറി എം മുഹമ്മദ്മദനി, നൂർമുഹമ്മദ് നൂർഷ, ഡോക്ടർ ഹുസൈൻ മടവൂർ, പി കെ അഹമ്മദ്,എൻ വി അബ്ദുറഹിമാൻ, പി പി ഉണ്ണീൻകുട്ടി മൗലവി, എ പി അബ്ദുസമദ്, എം സലാഹുദ്ദീൻ മദനി, എന്നീ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.

 വൈകിട്ട് 6 30ന്  നേരാണ് നിലപാട് ടീം സെമിനാറിൽ ഹനീഫ് കായക്കൊടി, എം എം അക്ബർ, അബ്ദുസ്സലാം മോങ്ങം, ശരീഫ് മേലേതിൽ, ഷുക്കൂർ സ്വലാഹി, മുസ്തഫ തൻവീർ,തുടങ്ങിയവർ പ്രസംഗിക്കും.

 പത്ര സമ്മേളനത്തിൽ കെ എൻ എം സംസ്ഥാന സെക്രട്ടറി എം സലാഹുദ്ദീൻ,മദനി,
സ്വാഗതസംഘം ചെയർമാൻ റഷീദ് ഉസ്മാൻസേട്ട്, ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ, ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, ട്രഷറർ കെ എം എ അസീസ്, വൈസ് പ്രസിഡണ്ട് സുബൈർ പീടിയേക്കൽ,മീഡിയ ചെയർമാൻ സലിം ഫാറൂഖി തുടങ്ങിയവർ സംബന്ധിച്ചു..


Post a Comment

0 Comments