Flash News

6/recent/ticker-posts

സുപ്രഭാതം പത്രത്തെ തള്ളി സമസ്ത; അയോധ്യയിൽ ആരു പോയാലും വികാരം വ്രണപ്പെടില്ലെന്ന് ജിഫ്രി തങ്ങൾ

Views

കോഴിക്കോട് - അയോധ്യ വിഷയത്തിൽ
സുപ്രഭാതം ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ തള്ളി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

സമസ്തയുടെ നിലപാട് സമസ്ത പറയുമെന്നും സുപ്രഭാതത്തിലെ മുഖപ്രസംഗം സമസ്തയുടെ നിലപാട് അല്ലെന്നുമാണ് ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. രാഷ്ട്രീയ കക്ഷികളുടെ രാഷ്ട്രീയ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ല. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കിൽ തള്ളാം. അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടത്. അതല്ലാതെ സുപ്രഭാതം പത്രമല്ല. അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

ക്രിസ്മസ് കേക്ക് വിവാദത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ അടുത്ത ക്രിസ്മസിന് അഭിപ്രായം പറയാമെന്നായിരുന്നു മറുപടി. ആഘോഷത്തിൽ പങ്കെടുക്കുന്നതിന് വിവിധ വശങ്ങൾ ഉണ്ട്. ഒറ്റവാക്കിൽ പറയേണ്ടതല്ല. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാമെന്നും വിശദീകരിച്ചു.


Post a Comment

0 Comments