Flash News

6/recent/ticker-posts

കേരളത്തില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്

Views
കൊച്ചി - ക്രിസ്തുമസ്- പുതുവത്സര അവധികൾക്കും ആഘോഷങ്ങൾക്കും ശേഷം കേരളത്തിൽ കോവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതിയിരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർ കോവിഡ് വാക്‌സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമയമായെന്നും വിദഗ്‌ധർ പറയുന്നു. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. വ്യാപന ശേഷി കൂടുതലുള്ള ആർജിത പ്രതിരോധശേഷിയെ മറികടക്കുന്ന പുതിയ വകഭേദം ഈ അവധിക്കാലത്ത് എങ്ങനെ ബാധിക്കുമെന്നതിലാണ് ആശങ്ക നിലനിൽക്കുന്നത്. നിലവിൽ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് വ്യാപനം കൂടുതലുള്ളത്.



Post a Comment

0 Comments