Flash News

6/recent/ticker-posts

ഗൂഗ്ൾ പേ അടക്കമുള്ള യുപിഐ ഇടപാട് നടത്തുന്നവരാണോ? എങ്കില്‍ ഇങ്ങനെ ചെയ്യുക, അല്ലെങ്കില്‍ അക്കൗണ്ട് പൂട്ടിപ്പോകും

Views

ഗൂഗ്ൾ പേ  അടക്കമുള്ള യുപിഐ ഇടപാട് നടത്തുന്നവരാണോ? എങ്കില്‍ ഇങ്ങനെ ചെയ്യുക, അല്ലെങ്കില്‍ അക്കൗണ്ട് പൂട്ടിപ്പോകും

ഇന്നത്തോടെ ലക്ഷക്കണക്കിന് യുപിഐ ഐഡികള്‍ ഇല്ലാതെയാക്കുമെന്ന് മുന്നറിയിപ്പുമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ദീര്‍ഘനാളായി ഉപയോഗിക്കാതെ ഇരിക്കുന്ന യുപിഐ ഐഡികള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് അറിയിപ്പില്‍ എന്‍പിസിഐ പറഞ്ഞിരിക്കുന്നത്. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ യുപിഐ ഐഡികള്‍ ഡീ ആക്ടീവേറ്റ് ചെയ്യാനാണ് ഒരുങ്ങുന്നത്. ഇതില്‍ നിങ്ങളുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ഒരു വര്‍ഷത്തോളം ആക്ടീവല്ലാതെ ഇരിക്കുന്ന അക്കൗണ്ടാണോ നിങ്ങളുടേത്? തീര്‍ച്ചയായും ഡിസംബര്‍ 31 രാത്രിയോടെ ഇത് ഡീആക്ടീവേറ്റ് ആകും.

അതേസമയം സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ ഡീആക്ടിവേറ്റ് ചെയ്യുന്നത്. തെറ്റായി ആക്ടിവല്ലാത്ത അക്കൗണ്ടിലേക്ക് പണം പോകുന്നത് തടയുന്നതിനാണിത്. ഒരു ഉപയോക്താവ് മൊബൈല്‍ നമ്പര്‍ മാറ്റുകയോ, അതേ സമയം തന്നെ പഴയ നമ്പറിലെ ഐഡി തന്നെയാണ് ബാങ്കിംഗ് സംവിധാനത്തില്‍ നിലനില്‍ക്കുന്നതെങ്കില്‍ ഇടപാടുകള്‍ തെറ്റിപ്പോകാന്‍ സാധ്യത ഏറെയാണ്. ട്രായ് ഇക്കാര്യത്തില്‍ നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഡീആക്ടിവേറ്റ് ചെയ്യപ്പെട്ട മൊബൈല്‍ നമ്പറുകള്‍ 90 ദിവസത്തിനുള്ളില്‍ പുതിയ സബ്‌സ്‌ക്രൈബര്‍ക്ക് നല്‍കും. ഇത് ഇടപാടുകളില്‍ പ്രശ്‌നങ്ങളുണ്ടാകും. ഒരു യൂസര്‍ തന്റെ പുതിയ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഈ യുപിഐ ഐഡി ആരാണോ ഉപയോഗിക്കുന്നത് ആ യൂസര്‍ക്കായിരിക്കും പണം ലഭിക്കുക. അതുകൊണ്ട് തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍മാരോടും പേമെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടും ഡിസംബര്‍ 31ഓടെ മതിയായ നടപടികള്‍ എടുക്കാന്‍ ട്രായ് നിര്‍ദേശിച്ചിരുന്നു.

യുപിഐ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്നതാണെന്ന് ഉറപ്പുവരുത്തുക. മൂന്ന് മാസത്തില്‍ കൂടുതലായി ഇവ ആക്ടീവല്ലാതെ കിടന്നിട്ടുണ്ടാവുകയും പാടില്ല. മൂന്ന് മാസത്തില്‍ കൂടുതല്‍ ആക്ടീവല്ലാതെ കിടന്നാല്‍ മറ്റൊരാള്‍ക്ക് ആ യുപിഐ ലഭിച്ചിട്ടുണ്ട്. ഫിസിക്കലായോ നോണ്‍ ഫിസിക്കലായോ യാതൊരു ഇടപാടും ഒരു വര്‍ഷമായി നടത്താത്തവരെയാണ് പ്രത്യേകം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം യുപിഐ ഐഡികള്‍, നമ്പറുകള്‍ എന്നിവ ഇടപാട് നടത്തുന്നതിന് അടക്കം നിയന്ത്രണമുണ്ടാവും. പൂര്‍ണമായും ഇവ പ്രവര്‍ത്തനരഹിതമാകും. ഇവ ഡീരജിസ്റ്റര്‍ ആവുകയും ചെയ്യും. ഇവര്‍ യുപിഐ ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഗൂഗിള്‍ പേ അടക്കം ഉപയോഗിക്കാനാവൂ. പുതിയ യുപിഐ പിന്‍ അടക്കം ഉണ്ടാക്കേണ്ടി വരും.

എന്താണ് പരിഹാരം?

നിങ്ങളുടെ യുപിഐ ഐഡികളുമായി ബന്ധപ്പെട്ട എല്ലാ ഫോണ്‍ നമ്പറുകളും പരിശോധിക്കണം. ഈ നമ്പറുകളൊന്നും മൂന്ന് മാസത്തിലേറെയായി നിഷ്‌ക്രിയമല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ യുപിഐ ആപ്പുമായി ബന്ധിച്ചിരിക്കുന്ന യുപിഐ ഐഡി ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് പേയ്‌മെന്റ് നടത്തുക എന്നതാണ് ഫലപ്രദമായ മാര്‍ഗം. മാത്രമല്ല നിങ്ങള്‍ പുതിയ ഫോണ്‍ നമ്പര്‍ സ്വന്തമാക്കിയാല്‍ ഉപയോഗിക്കാന്‍ സാധ്യത ഇല്ലാത്ത നിങ്ങളുടെ പഴയ നമ്പര്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അണ്‍ലിങ്ക് ചെയ്യേണ്ടതാണ്. പകരം പുതിയ നമ്പര്‍ ലിങ്ക് ചെയ്യാനും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതോടെ പല തരത്തിലുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നതാണ്. അതേ സമയം നിങ്ങളുടെ യുപിഐ ഐഡി എന്‍പിസിഐ നിര്‍ജീവമാക്കി കഴിഞ്ഞാല്‍ പിന്നീട് ഇത് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ഒരു മാര്‍ഗമുണ്ട്.



Post a Comment

0 Comments