Flash News

6/recent/ticker-posts

ചായ ചോദിച്ചതിന് ഭർത്താവിന്റെ കണ്ണ് ഭാര്യ കുത്തിപ്പൊട്ടിച്ചു

Views


ചായ ആവശ്യപ്പെട്ടതിന് ഭർത്താവിന്റെ കണ്ണ് കത്രികയ്ക്ക് കുത്തിപ്പൊട്ടിച്ച ശേഷം ഭാര്യ രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ ബാ​ഗ്പട്ടിലാണ് സംഭവം. അങ്കിത് എന്ന യുവാവ് ആണ് ആക്രമിക്കപ്പെട്ടത്. ഒളിവിൽ പോയ ഇയാളുടെ ഭാര്യക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്നുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് റിപോർട്ടുകൾ. അങ്കിതിനും കുടുംബാം​ഗങ്ങൾക്കുമെതിരേ സംഭവത്തിന്റെ മൂന്നുദിവസം മുമ്പ് ഭാര്യ പൊലീസ് സ്റ്റേഷനിൽ ​ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു.

സംഭവദിവസം അങ്കിത് ഭാര്യയോട് ചായ ആവശ്യപ്പെട്ടു. ഇതോടെ കുപിതയായ ഭാര്യ കത്രികയ്ക്ക് അങ്കിതിന്റെ കണ്ണിൽ കുത്തുകയും തുടർന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ യുവാവ് മീററ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.



Post a Comment

0 Comments