Flash News

6/recent/ticker-posts

പതിനേഴര ലക്ഷം രൂപയുടെ കുഴൽ പണവുമായി തെന്നല സ്വദേശി പിടിയിൽ

Views
മലപ്പുറം : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഇന്നുച്ചയ്ക്ക് പതിനൊന്നു മണിക്ക് ആണ് കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ    കുറ്റിപ്പാല വെച്ച് കൽപ്പകാഞ്ചേരി
എസ്  എച്ച് ഒ യുടെ 
 നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം കുഴൽ പണവുമായി തെന്നല സ്വദേശിയെ പിടികൂടിയത്. തെന്നല സ്വദേശി ചീരങ്ങൻ ഹൗസിൽ അലി അക്ബർ ആണ് പിടിയിലായത്.  തിരൂർ ഭാഗത്ത് വിതരണത്തിനായി  എത്തിച്ച കെ എൽ 65 ടി 0841 നമ്പർ സ്കൂട്ടറിന്റെ  സീറ്റിനടിയിൽ
സൂക്ഷിച്ചിരുന്ന1773500/  രൂപയുടെ അനധികൃത കുഴൽപണം അടക്കം പിടിച്ചെടുത്ത് തെന്നല സ്വദേശിയെ കസ്റ്റഡിയിൽ എടുത്തതെന്നു പോലീസ് പറഞ്ഞു.



Post a Comment

0 Comments