Flash News

6/recent/ticker-posts

വേങ്ങരയിലെ വയോജനങ്ങൾക്ക് പുതുമയുള്ള പുതുവത്സരം

Views
വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിലെ വയോജനങ്ങൾക്ക് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി  സർകീട്ട് എന്ന പേരിൽ  സ്വകാര്യ റിസോർട്ടിൽ മധുര പലഹാര വിതരണത്തോടെ വിവിധ കലാപരിപാടികളും, ഗെയിമുകളും അടങ്ങുന്ന വേറിട്ട പരുപാടി സംഘടിപ്പിച്ചു.  

Video:-👇

ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത്  പ്രസിഡന്റ്‌ ഹസീന ഫസൽ നിർവഹിച്ചു. വയോജനങളുടെ മാനസിക ഉല്ലാസത്തോടൊപ്പം  അവർക്ക് പുതുമയുള്ള വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് ഇത്തരത്തിലുള്ള ഒരു പരിപാടി  മുന്നോട്ടുവച്ചത്. ജീവിത സായാനത്തിൽ പുതുമയുള്ള ഒരു പുതുവത്സര ലഭിച്ച  സന്തോഷത്തിലാണ് സായംപ്രഭായിലെ വയോജനങൾ.വൈസ്പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജലീൽ മണമ്മൽ മുഖ്യ അതിഥിയായി. പഞ്ചായത്ത് ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരീഫ മടപള്ളി, വേങ്ങര ബ്ലോക്ക് മെമ്പർ  അബ്ദുൽ അസീസ് പറങ്ങോടത്ത് , എ കെ നസീർ, ഭരണസമിതി അംഗങ്ങളായ അബ്ദുൽ ഖാദർ, ഉമ്മർക്കോയ , റഫീഖ് മൊയ്തീൻ, ഉണ്ണികൃഷ്ണൻ,  എ കെ നഫീസ, നുസ്രത്ത് തുമ്പയിൽ ,മൈമൂന, ആസ്യ മുഹമ്മദ് ,എ കെ ജംസീന, വേങ്ങര CDPO,icds സൂപ്പർവൈസർ  ലുബ്‌ന, പുഷ്പ,തുടങ്ങിയവർ സംസാരിച്ചു.കെയർ ഗീവർ ഇബ്രാഹീം എ കെ പരിപാടി കോഡിനേറ്റ് ചെയ്തു.


Post a Comment

0 Comments