Flash News

6/recent/ticker-posts

ദീപാലംകൃതമായി മാനാഞ്ചിറ; പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം

Views
 
കോഴിക്കോട് : മഞ്ഞയും വെള്ളയും ചുവപ്പും വെളിച്ചമണിഞ്ഞ് പുതുവർഷത്തെ വരവേൽക്കാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങി. കോഴിക്കോട്ടെ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമിട്ട് ബുധനാഴ്ച വൈകീട്ടാണ് മാനാഞ്ചിറ ദീപാലംകൃതമായത്.

'ഇലുമിനേറ്റിംഗ് ജോയി സ്‌പ്രെഡിംഗ് ഹാർമണി' എന്ന പേരിൽ വിനോദസഞ്ചാരവകുപ്പാണ് ന്യൂ ഇയർ ലൈറ്റ് ഷോയും കലാപരിപാടികളും സംഘടിപ്പിച്ചത്. വൈദ്യുതി വിളക്കുകളാൽ അലങ്കരിച്ച ബേപ്പൂർ ഉരുവാണ് ലൈറ്റ് ഇല്ലുമിനേഷനിൽ ഹൈലൈറ്റ്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോട് റീഗൽ ബേക്കറി നിർമിച്ച 100 കിലോ തൂക്കം വരുന്ന ഭീമൻ കേക്ക് മുറിച്ച് മന്ത്രി പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചു. കോളേജ്, സ്‌കൂൾ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ കലാപ്രകടനവും സംഘടിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ഡി.സി.പി അനൂജ് പലിവാൽ, മദ്രാസ് ഇൻഫാന്ററി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ നവീൻ ബഞ്ജിത്, കെ.ടി.ഐ.എൽ ചെയർമാൻ എസ് കെ സജീഷ്, സി.എസ്.ഐ മലബാർ ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ, സ്വാമി ഭാവപ്രിയാനന്ദ (രാമകൃഷ്ണ മിഷൻ), മിശ്കാൽ പള്ളി ഖാദി മുഹമ്മദ് സമീർ, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, പട്ടാളപള്ളി സെക്രട്ടറി അബ്ദുൽ കരീം, പി.വി ചന്ദ്രൻ, പുരുഷൻ കടലുണ്ടി, ഒഡെപക് ചെയർമാൻ കെ .പി അനിൽകുമാർ, ഷെവലിയാർ സി.ഇ. ചാക്കുണ്ണി, ടി.പി ദാസൻ, എ.കെ ഷാജി, വിനീഷ് വിദ്യാധരൻ, ഫാദർ സജീവ് വർഗീസ്, സൂര്യ ഗഫൂർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം സി.പി തുടങ്ങിയവരും പങ്കെടുത്തു.


Post a Comment

0 Comments