Flash News

6/recent/ticker-posts

വമലപ്പുറം വിവാഹം കഴിഞ്ഞ് 10 മാസമായിട്ടും ആൽബവും വീഡിയോയും നൽകാത്ത സ്ഥാപനത്തിന് 50000 രൂപ പിഴചുമത്തി

Views


മലപ്പുറം: മുൻകൂർ പണം വാങ്ങുകയും വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടശേഷവും വിവാഹ ആൽബവും വീഡിയോയും നൽകിയില്ലെന്ന പരാതിയിൽ വർക്ക് ഏറ്റെടുത്ത സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തി. ഒരു മാസത്തിനകം ആൽബവും വീഡിയോയും ദമ്പതികൾക്ക് കൈമാറണമെന്നും മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. പരാതിക്കാരന്റെ കോടതിച്ചെലവും എതിർകക്ഷി നൽകണം. ആൽബവും വീഡിയോയും നൽകാൻ കഴിയാത്തപക്ഷം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

തിരൂരങ്ങാടി കക്കാട് മലയിൽ വീട്ടിൽ ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ ആൽബവും വീഡിയോയും 110000 രൂപയ്ക്ക് തയ്യാറാക്കി നൽകാമെന്ന് വാക്കുനൽകി പത്തനംതിട്ടയിലെ വെഡ് ടെയിൽസ് വെഡ്ഡിങ് ഫോട്ടോഗ്രാഫിയാണ് വർക്ക് ഏറ്റെടുത്തത്. ഇതുപ്രകാരം ഒരു ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആൽബവും വീഡിയോയും നൽകാത്തതിനെ തുടർന്ന് ദമ്പതികൾ ഉപഭോക്തൃകമ്മീഷനെ സമീപിക്കുകയായിരുന്നു.

കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. ഒരു മാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധിപ്രകാരമുള്ള സംഖ്യക്ക് ഒമ്പത് ശതമാനം പലിശ നൽകണം എന്നും ഉത്തരവിൽ പറയുന്നു.



Post a Comment

0 Comments