Flash News

6/recent/ticker-posts

എക്സലൻസി ടെസ്റ്റ് ഇന്ന് 11000വിദ്യാർത്ഥികൾ പരീക്ഷയെഴുതും

Views
താനൂർ:  വിസ്ഡം എജുക്കേഷൻ ഫൌണ്ടേഷൽ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴിൽ നടത്തി വരുന്ന എക്സലൻസി ടെസ്റ്റ് ഇന്ന് (ഞായർ) നടക്കും. പത്താം തരത്തിലും ഹയർസെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ജില്ലയിലെ 129. കേന്ദ്രങ്ങളിലാണ് നടക്കുന്നത്.സ്കൂളുകൾ, ട്യൂഷൻ സെൻററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന എക്സലൻസി ടെസ്റ്റിൽ നേരത്തെ അപേക്ഷിച്ച 11000 വിദ്യാർത്ഥികൾ പങ്കാളികളാകും.  രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4 ന് സമാപിക്കുന്ന എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡൻസ് ക്ലാസ് നടക്കും .  

എക്സലൻസി ടെസ്റ്റിൻറെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം SMHSS രായിരമംഗലം സ്കൂളിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം പ്രാദേശിക കേന്ദ്രം ഡയറക്ടർ   Dr ഫൈസൽ KP നിർവഹിക്കും. 
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ്‌ തെന്നല, ജില്ലാ സെക്രട്ടറി പിടി മുഹമ്മദ്‌ അഫ്ളൽ സംസാരിക്കും. അബൂബക്കർ റ്റി, ജഹ്ഫർ ശാമിൽ ഇർഫാനി, വി സിറാജുദ്ധീൻ സംബന്ധിക്കും.
പരീക്ഷാ ഫലം ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും.


Post a Comment

0 Comments