Flash News

6/recent/ticker-posts

13 കാരൻ സ്കൂട്ടർ ഓടിച്ചു മാതാവിനെതിരെ പോലീസ് കേസെടുത്തു.

Views

തിരൂരങ്ങാടി: പ്രായ പൂർത്തിയാവാത്ത മകൻ സ്കൂട്ടർ ഓടിച്ചതിന് മാതാവിനെതിരെ പോലീസ് കേസെടുത്തു.എ. ആർ. നഗർ കാരച്ചിനപുറായ സ്വദേശിനി കെ. സാജിദ ക്കെതിരെയാണ് പ്രായപൂർത്തിയാവാത്ത 13 വയസ്സ് കാരനായ മകൻ സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കൊടുവായൂരിൽ വെച്ചാണ് സ്കൂട്ടർ ഓടിച്ച പതിമൂന്ന് കാരനെ പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാവാത്ത ആളാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാവുകയും ആർ. സി. ഓണറായ പിതാവ് ഗൾഫിലാണെന്നറിഞ്ഞതും .ആർ.സി. ഓണർ വിദേശത്തായതിനാൽ വണ്ടിയുടെ കൈവശക്കാരിയെന്നനിലയിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനെതിരെയാണ് മാതാവിനെതിരെ കേസെടുത്തിട്ടുള്ളത്.

✍️അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments