Flash News

6/recent/ticker-posts

സ്ത്രീധനം അനിസ്‌ലാമികം'; പൊതുസമ്മേളനം ജനു. 13ന്

Views
ദുബൈ: 'സ്ത്രീയാണ് ധനം, സ്ത്രീധനം അനിസ്ല‌ാമികം' ശീർഷകത്തിൽ യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്റ്റർ ജനുവരി 13ന് വൈകുന്നേരം 7.45ന് ദുബൈ അൽഖൂസ് അൽ മനാർ സെന്റ്ർ ഗ്രൗണ്ടിൽ പൊതുസമ്മേളനം സംഘടിപ്പിക്കും. മൗലവി അബ്ദുസ്സലാം മോങ്ങം, ഹുസൈൻ കക്കാട്, മമ്മൂട്ടി മുസ്‌ലിയാർ എന്നിവർ പ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വൺപാസീവ് മെട്രോ സ്റ്റേഷനിൽനിന്ന് ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 050 5242429. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം
ഏർപ്പെടുത്തും.
പ്രവർത്തകസമിതി യോഗത്തിൽ യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എ.പി. അബ്ദുസമദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.എ. ഹുസൈൻ സ്വാഗതഭാഷണം നടത്തി. അബ്ദുൽ വാഹിദ് മയ്യേരി, മുഹമ്മദലി പാറക്കടവ്, അബ്ദുറഹ്മാൻ ചിക്കുന്ന്, മുജീബ് എക്സൽ, റഫീഖ് എറവറാംകുന്ന്, അൻസാർ, ഫൈസൽ അൻസാരി താനാളൂർ, കെ.സി. മുനീർ, അബ്ദുസമദ്, ഹനീഫ് സ്വലാഹി പുലാ മന്തോൾ, ഇല്യാസ് മുക്കം, അബൂ ഷമീർ ഷാർജ, പി.പി ഖാലിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


Post a Comment

0 Comments