Flash News

6/recent/ticker-posts

140 ഭാഷകളില്‍ പാടി ഗിന്നസ് റെക്കോഡ് സൃഷ്ടിച്ച് പ്രവാസി മലയാളി വിദ്യാര്‍ഥിനി

Views

ദുബായ് : യുഎഇയിലെ പ്രവാസി മലയാളി വിദ്യാര്‍ഥിനിക്ക് ഗിന്നസ് റെക്കോഡ്. ഒമ്പത് മണിക്കൂര്‍ കൊണ്ട് 140 ഭാഷകളില്‍ പാടിയാണ് 18കാരി സുചേത സതീഷ് നേട്ടം കൈവരിച്ചത്. പൂനെയിലെ ഗായിക മഞ്ജുശ്രീ ഓക്കിന്റെ 121 ഭാഷകളുടെ റെക്കോഡാണ് തകര്‍ത്തത്.
കഴിഞ്ഞ നവംബറില്‍ ദുബായില്‍ നടന്ന കോപ്28 യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന സമയത്തായിരുന്നു സുചേതയുടെ പ്രകടനം. ദുബായില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ സുചേത സംഗീത രംഗത്ത് ശദ്ധേയമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. 

ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരുടെ സ്ഥിരീകരണം ലഭിച്ച സന്തോഷം സുചേത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ദൈവകൃപയാല്‍ പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചുവെന്നും പിന്തുണയ്ക്കും ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അവര്‍ കുറിച്ചു.



Post a Comment

0 Comments