Flash News

6/recent/ticker-posts

ദുബായിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിന്റെ നീർമ്മാണം 2028-ഓടെ പൂർത്തീകരിക്കും

Views
ദുബായിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിൻ്റെ നിർമ്മാണം ആരംഭിച്ചതായി ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ ഡെവലപ്പർ അസീസി ഡെവലപ്മെന്റസ് അറിയിച്ചു. ഡെവലപ്പർ ഇതുവരെ ടവറിൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല, നിർമ്മാണത്തിന് 1.5 ബില്യൺ ഡോളറോ ഏകദേശം 5.5 ബില്യൺ ദിർഹമോ ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2028-ഓടെ പൂർത്തീകരിക്കാനൊരുങ്ങുന്ന ഈ ടവർ ഷെയ്ഖ് സായിദ് റോഡിലെ വേൾഡ് ട്രേഡ് സെൻ്ററിന് എതിർവശത്താണ് നിർമിക്കുന്നത്. ഒരു വെർട്ടിക്കൽ മാൾ, ലക്ഷ്വറി റസിഡൻസസ്, പെന്റ്റ് ഹൗസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഒരു 7- സ്റ്റാർ ഹോട്ടൽ, നിരീക്ഷണ ഡെക്ക്, നിരവധി ഉയർന്ന റെസ്റ്റോറന്റുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ടാകുമെന്ന് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അസീസി ഡെവലപ്മെന്റ്സിന്റെ സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി പറഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവർ ദുബായിലെ 828 മീറ്ററുള്ള ബുർജ് ഖലീഫയാണ്.


Post a Comment

0 Comments