Flash News

6/recent/ticker-posts

ബധിരയും മൂകയുമായ യുവതിയെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്ത പ്രതിക്ക് 25 വര്‍ഷം കഠിനതടവ് ശിക്ഷ

Views


തൃശൂര്‍: ബധിരയും മൂകയുമായ യുവതിയെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും 250000 രൂപ പിഴയും ശിക്ഷ. നാട്ടിക സ്വദേശി ഉണ്ണിയാരംപുരയ്ക്കല്‍ വീട്ടില്‍ ബിജു (41) വിനെ ആണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് സി ആര്‍ രവിചന്ദര്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കാണ് നല്‍കേണ്ടത്.

2016 ജൂലൈ എട്ടിന് വൈകീട്ട് 3:30ന് യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പ്രതി അടുക്കള വാതില്‍ വഴി അകത്തുകയറി യുവതിയെ ബലാല്‍സംഗം ചെയ്തത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 26 സാക്ഷികളെയും 25 രേഖകളും 9 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.

വലപ്പാട് സിഐമാരായിരുന്ന രതീഷ് കുമാര്‍, സി ആര്‍ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല , അഡ്വ. കെ എന്‍ സിനിമോള്‍ എന്നിവര്‍ ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി ആര്‍ രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

അതിജീവിത ബധിരയും മൂകയും ആയതിനാല്‍ പരിഭാഷകയുടെ സഹായത്തോടെയാണ് കോടതിയില്‍ മൊഴി നല്‍കിയത്. പ്രതി പിഴയൊടുക്കാതിരുന്നാല്‍ 15 മാസം തടവ് ശിക്ഷ അധികമായി നല്‍കണമെന്നും വിധിച്ചിട്ടുണ്ട്. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.



Post a Comment

0 Comments