Flash News

6/recent/ticker-posts

ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവീസ് തുടങ്ങി; പ്രതിദിനം 363 സീറ്റ് കൂടി

Views

കരിപ്പൂർ : പുതിയ രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകളുടെ വരവോടെ, പുതുവർഷദിനംമുതൽ വലിയ പ്രതീക്ഷകളിലേക്കു പറക്കുകയാണ് കരിപ്പൂർ വിമാനത്താവളം. 4 വർഷം മുൻപ് കരിപ്പൂർ വിട്ട ഇത്തിഹാദ് വിമാനക്കമ്പനി, കരിപ്പൂരിലേക്കു തിരിച്ചെത്തി. പുതുവർഷദിനത്തിൽ അബുദാബി –കോഴിക്കോട് സെക്ടറിൽ സർവീസ് ആരംഭിച്ചു.  അബുദാബിയിൽനിന്ന് 150 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കരിപ്പൂരിലെത്തി.

വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി വിമാനത്തെ സ്വീകരിച്ചു. സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ നടന്ന ചടങ്ങ് എയർപോർട്ട് ഡയറക്ടർ ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് എയർപോർട്ട് മാനേജർ, എമിഗ്രേഷൻ, കസ്റ്റംസ്, സിഐഎസ്എഫ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഈ വിമാനം 158 യാത്രക്കാരുമായി കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കു മടങ്ങി. 2020 മാർച്ചിലാണു കരിപ്പൂരിൽനിന്ന് ഇത്തിഹാദ് വിമാനക്കമ്പനി സർവീസ് താൽക്കാലികമായി നിർത്തിയത്. 158 പേർക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സർവീസ് നടത്തിയത്. 196 പേർക്ക് സഞ്ചരിക്കാവുന്ന എ 321 വിമാനവും ഈ സെക്ടറിൽ സർവീസിന് ഇത്തിഹാദ് ഉപയോഗിക്കുന്നുണ്ട്. എല്ലാ ദിവസവും രാത്രി 7.55ന് എത്തി 9.30ന് മടങ്ങുന്ന രീതിയിലാണ് സർവീസ്. മലബാർ ഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ മധുരം നൽകി ആദ്യവിമാനത്തിലെ യാത്രക്കാരെ സ്വീകരിച്ചു.



Post a Comment

0 Comments