Flash News

6/recent/ticker-posts

അഞ്ചുവർഷം നീണ്ട ശ്രമത്തിനൊടുവിൽ ഭാ​ഗ്യമെത്തി; യുഎഇയിൽ ഡ്രൈവറായ ഇന്ത്യക്കാരന് 45.3 കോടി രൂപ സമ്മാനം

Views


യുഎഇയിലെ അൽഐനിൽ ഡ്രൈവറായി ജോലിനോക്കുന്ന ഇന്ത്യക്കാരന് 45.32 കോടി രൂപ(2 കോടി ദിർഹം)സമ്മാനം. ബി​ഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിലാണ് മുനവ്വർ ഫൈറൂസ് എന്ന പ്രവാസി യുവാവിന് ​ഗ്രാൻഡ് പ്രൈസായ 45.3 കോടി രൂപ സമ്മാനമായി ലഭിച്ചത്. മുനവ്വർ അടക്കം 30 സുഹൃത്തുക്കൾ ചേർന്നായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.

അഞ്ചുവർഷമായി മാസംതോറും ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെന്നും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്നും മുനവ്വർ ഫൈറൂസ് പറഞ്ഞു.



Post a Comment

0 Comments