Flash News

6/recent/ticker-posts

സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവത്തിൽ പ്രധാന അധ്യാപകൻ ഉൾപ്പെടെ 4 അധ്യാപകരെ സസ്പെൻഡ് ചെയ്തു

Views

മലപ്പുറം: മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവത്തിൽ പ്രധാന അധ്യാപകൻ ഉൾപ്പെടെ 4 അധ്യാപകരെ സസ്പെൻഡ് ചെയ്തു. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണത്തിൻ്റെ ചുമതലയുള്ള ഭവനീഷ്, ഇർഷാദ് അലി എന്നിവർക്കാണ് സസ്പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ട‌റുടേതാണ് നടപടി.

രാത്രിയുടെ മറവിൽ വിദ്യർഥികൾക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയത് സംബന്ധിച്ച് ഗ്രാമപഞ്ചാത്തംഗമാണ് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും ദൃശ്യങ്ങൾ സഹിതം വിവരമറിയിച്ചത്. രാത്രിയിൽ അരി സൂക്ഷിച്ച മുറിയിൽ നിന്നും ചാക്കുകൾ മറ്റൊരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളടക്കം ചേർത്ത് പി ടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂർ പഞ്ചായത്ത് അംഗവും സ്കൂളിലെ വിദ്യാർത്ഥികളുടെ പിതാവുമായ ഹസൈനാർ ബാബു ആണ് പരാതി നൽകിയത്. ഇതിനു പിന്നാലെ വിദ്യാഭ്യാസ ഉപ ഡയറക്ടർ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ഭക്ഷ്യ കമ്മിഷനും അന്വേഷണം ആരംഭിച്ചിരുന്നു. ഇതുകൂടാതെ മറ്റു നടപടികളുമുണ്ടായേക്കും.


Post a Comment

0 Comments