Flash News

6/recent/ticker-posts

യൂസുഫലിയുടെ പ്രവാസത്തിന്റെ അമ്പതാം വാർഷിക ഭാ​ഗമായി 50 കുട്ടികളിൽ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുമെന്ന് ഡോ.ഷംഷീർ വയലിൽ

Views


പ്രവാസജീവിതത്തിൽ അരനൂറ്റാണ്ട് തികച്ച ലുലു​ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയെ ആദരിക്കുന്നതിനായി 50 നിർധന കുട്ടികളിൽ ഹൃദയശസ്ത്രക്രിയ നടത്തും. യൂസുഫലിയുടെ മരുമകനും ഗൾഫിലെയും ഇന്ത്യയിലെയും ആരോ​ഗ്യപരിചരണ ശൃംഖലയുടെ തലവനുമായ ഡോ.ഷംഷീർ വയലിൽ ആണ് പദ്ധതിക്ക് പിന്നിൽ.

1973 ഡിസംബർ 31നായിരുന്നു എം എ യൂസുഫലി യുഎഇയിൽ പ്രവാസജീവിതം തുടങ്ങാൻ കപ്പലിറങ്ങിയത്. പ്രവാസത്തിന്റെ അമ്പതാം വാർഷികവേളയിൽ യുഎഇ പ്രസിഡന്റിനെ ഔദ്യോ​ഗിക വസതിയിലെത്തി യൂസുഫലി കാണുകയും തന്റെ അന്നത്തെ പാസ്പോർട്ട് കാണിക്കുകയും ചെയ്തിരുന്നു.

ജീവകാരുണ്യപ്രവർത്തനരം​ഗത്ത് യൂസുഫലിയെ പോലെ മുൻനിരയിൽ നിൽക്കുന്ന വ്യവസായി പ്രമുഖനാണ് ഡോ. ഷംഷീർ വയലിലും. ഹൃദയശസ്ത്രക്രിയ അനിവാര്യമായിട്ടും ഇതിനുള്ള ഭീമമായ ചെലവ് താങ്ങാൻ കഴിയാത്ത ദരിദ്ര കുടുംബങ്ങൾക്കാവും പദ്ധതിയുടെ ​ഗുണം ലഭിക്കുക. യൂസുഫലിയുടെ മൂത്ത മകൾ ഡോ. ഷബീനയെ ആണ് ഡോ. ഷംഷീർ വിവാഹം കഴിച്ചിരിക്കുന്നത്.


Post a Comment

0 Comments