Flash News

6/recent/ticker-posts

ഡ്രോളി ബാഗിലും കളിപ്പാട്ട റിമോട്ടിനുള്ളിലുമായി കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

Views

കരിപ്പൂർ: ഡ്രോളി ബാഗിലും കളിപ്പാട്ട റിമോട്ടിനുള്ളിലുമായി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി 2 പേർ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്ന് വന്ന വേങ്ങര സ്വദേശി മുഹമ്മദ്‌ ലഖ്മാനാണ് ഡ്രോളി ബാഗിനടിയിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.സംശയത്തിന്റെ അടിസ്ഥാനത്തിൽ ഡ്രോളി ബാഗുകൾ പരിശോധിച്ചതിന്റ ഫലമായി ചെക്കിങ് ബാഗേജ് ആയി കൊണ്ട് വന്ന രണ്ട് ഡ്രോളി ബാഗുകളുടെ അടിത്തട്ടിൽ ഒളിപ്പിച്ച 1331 ഗ്രാം തൂക്കമുള്ള സ്വർണ്ണപ്പൊടി ഒട്ടിച്ച നാല് ഷീറ്റ് കണ്ടെടുത്തു.ഇത് വേർതിരിച്ചു നോക്കിയതിന്റ ഫലമായി 50 ലക്ഷം രൂപ വിപണി മൂല്യമുള്ള 796 ഗ്രാം 24കാരറ്റ് സ്വർണ്ണം വീണ്ടെടുക്കുവാൻ കഴിഞ്ഞു. മറ്റൊരു കേസിൽ എയർ ഇന്ത്യ എക്സ്പ്രസിൽ ജിദ്ദയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി ഷബീബ് അലിയെ കസ്റ്റമ്സ് പിടികൂടി. പുന:പരിശോധനക്കിടെ സംശയസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ചെക്കിങ് ബാഗുകളുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്ത കളിപ്പാട്ട റിമോർട്ടറിനുള്ളിൽ 76ഗ്രാം ഭാരമുള്ള രണ്ട് സിലിണ്ടർ സ്വർണ്ണ കട്ടികൾ കണ്ടെടുത്തു. ഇത് വെരിതിരിച്ചതിന്റെ ഫലമായി 5 ലക്ഷം രൂപ വിപണി മൂല്യമുള്ള 79 ഗ്രാം സ്വർണ്ണം വീണ്ടെടുക്കാൻ സാധിച്ചു.


Post a Comment

0 Comments