Flash News

6/recent/ticker-posts

560 രൂപയുണ്ടോ..?: എങ്കിൽ കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കണ്ടു വരാം

Views
മലപ്പുറം : നിങ്ങൾ ഒരു യാത്ര പ്രേമിയാണോ എങ്കിൽ ഒട്ടും വൈകണ്ട 560 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാൻ പോകാം. ബജറ്റ് ഫ്രണ്ട്ലി യാത്രകൾ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജ് ഏറെ ആകർഷകമാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി പുഷ്‌പോത്സവത്തിന് ഒരുങ്ങി നിൽക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുന്ന യാത്രയ്ക്ക് 560 രൂപയാണ് നിരക്ക് വരുന്നത്. വിവിധ ഇനത്തിൽപ്പെട്ട പുഷ്പങ്ങളും രുചി വൈവിധ്യങ്ങളും കലാപരിപാടികളുമായി ജനുവരി 23 മുതൽ 28വരെയാണ് മലമ്പുഴ ഉദ്യാനത്തിൽ പുഷ്‌പോത്സവം നടക്കുന്നത്. ജനുവരി 26, 28 ദിവസങ്ങളിലായി മലപ്പുറത്തുനിന്നും രാവിലെ ആറിന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം എൻട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജിൽ ഉൾപ്പെടില്ല. കൂടുതൽ വിവരങ്ങൾക്ക് 9447203014 എന്ന നമ്പറിൽ ബന്ധപ്പെടാം.       


Post a Comment

0 Comments