Flash News

6/recent/ticker-posts

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ 61-ാം വാര്‍ഷിക സമ്മേളത്തിന് പ്രൗഢമായ തുടക്കം

Views
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 61 -ാം വാർഷിക 59 ാം സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗരിയിൽ പതാക ഉയർന്നു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ ആയിരകണക്കിനു വിശ്വാസികളെ സാക്ഷിനിർത്തി ജാമിഅഃ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പതാക ഉയർത്തിയത്.

ഇതോടെ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. സമ്മേളനത്തിൽ വിവിധ സെഷനുകളിലായി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. അസർ നമസ്കാരാനന്തരം നടന്ന സിയാറത്തിന് കോഴിക്കോട് വലിയ ഖാളി സയ്യിദ് നാസർ അബ്‌ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഉദ്ഘാടന സമ്മേളനം കർണ്ണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അതിഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.


Post a Comment

0 Comments