Flash News

6/recent/ticker-posts

പ്രബുദ്ധ ഭാരതത്തിൽ സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കാൻ പോപ്പുലർ ന്യൂസിന്റെ75ാം റിപ്പബ്ലിക് ദിനാശംസകൾ ..

Views
ഇന്ന് ജനുവരി 26,നമ്മുടെ രാജ്യം ഒരു പരമാധികാര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്ന ദിനമാണ് റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്. 1947 ഓ​ഗസ്റ്റ് 15 ന് ആണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെങ്കിലും സമ​ഗ്രമായ ഒരു ഭരണഘടന ഉണ്ടാക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. സ്വാതന്ത്ര്യ ദിനം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് റിപ്പബ്ലിക്ക് ദിനവും.


എല്ലാ വർഷവും ഇന്ത്യക്കാർ അഭിമാനത്തോടെ ആഘോഷിക്കുന്ന ഒന്നാണ് റിപ്പബ്ലിക്ക് ദിനം.രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിൽ വളരെ വർണാഭമായി റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാറുണ്ട്. റിപ്പബ്ലിക്ക ദിന റാലികൾ സംഘടിപ്പാക്കാറുണ്ട്. ഇന്ത്യയുടെ സൈനിക ശക്തി വ്യക്തമാക്കുന്ന പ്രകടനങ്ങളും നടക്കാറുണ്ട്.

സർവ സൈനാധിപനായ രാഷ്ട്രപതിയാണ് സേനാം​ഗങ്ങളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിക്കാറുള്ളത്. സർവ്വസൈന്യാധിപനായ രാഷ്ട്രപതിയാണ് സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിക്കുന്നത്. ഇത്തവണയും രാജ്യം വിവുപലമായ ആഘോഷങ്ങൾ സംഘടിപ്പിക്കും. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന ഈ ജീവിതത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം..

നമ്മുടെ രാജ്യത്തിന്റെ ഈ അഭിമാന നിമിഷം നമുക്കും ആഘോഷിക്കാം. നമ്മുടെ ധീര നായകർ, സ്വാതന്ത്ര്യ സമര സേനാനികൾ ചെയ്ത ത്യാ​ഗങ്ങൾ ഓർമിക്കാം, _എല്ലാവർക്കും പോപ്പുലർ ന്യൂസിന്റെ റിപ്പബ്ലിക് ദിനാശംസകൾ_



Post a Comment

0 Comments