Flash News

6/recent/ticker-posts

കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്നവരെ കൊള്ളയടിക്കുന്നു; ഇത്തവണ ചെലവേറും; 75,000 രൂപ അധികം നല്‍കേണ്ടി വരും..!

Views
കരിപ്പൂർ : വിമാനത്താവളത്തില്‍നിന്ന് ഇത്തവണ ഹജ്ജിന് പോകാൻ ചെലവേറും . നെടുമ്പാശ്ശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച്‌ ഇരട്ടി ടിക്കറ്റ് നിരക്ക് കരിപ്പൂരില്‍ നിന്നും ഹജ്ജിന് പോകുന്നവർ നല്‍കേണ്ടിവരും. എയർ ഇന്ത്യയാണ് കരിപ്പൂരില്‍ നിന്നും സർവീസ് നടത്തുക. തീർഥാടകരുടെ ആശങ്ക പരിഹരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി.

ഈ വർഷത്തെ ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വിമാന സർവീസിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. വലിയ വിമാനങ്ങള്‍ക്ക് സർവീസ് നടത്താൻ നിയന്ത്രണമുള്ളതിനാല്‍ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരില്‍ നിന്നും സർവീസ് നടത്താൻ തയ്യറായിട്ടുള്ളത്.

നെടുമ്പാശ്ശേരിയും, കണ്ണൂരും സൗദി എയർ ലൈൻസാണ് സർവീസ് നടത്തുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതില്‍ പകുതിയിലധികം പേരും കരിപ്പൂരാണ് എംപാർക്കേഷൻ പോയന്റായി നല്‍കിയിരിക്കുന്നത്. അതിനാല്‍ വലിയൊരു വിഭാഗം വിശ്വാസികള്‍ക്ക് വിമാനടിക്കറ്റ് ഇനത്തില്‍ മറ്റ് വിമാനത്താവളത്തില്‍നിന്നും പോകുന്നതിനെക്കാള്‍ 75,000 രൂപ അധികം നല്‍കേണ്ടി വരും.

വിഷയത്തില്‍ ഇടപെടണമെന്നും വീണ്ടും ടെണ്ടർ നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് മലപ്പുറം എം.പിയും കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി ചെയർമാനുമായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി കത്തെഴുതി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഹജ്ജിന് പോയി വരാൻ സൗദി എയർലൈൻസ് 86,000 രൂപയും കണ്ണൂരില്‍ നിന്നും 89,000 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ കോഴിക്കോട് നിന്നും എയർ ഇന്ത്യ 16,5000 രൂപയാണ് ഈടാക്കുക. ഹാജിമാർക്ക് 53 കിലോ ലഗേജ് കൊണ്ടുപോകാൻ സൗദി എയർലൈൻസ് അനുമതി നല്‍കുന്നു. എയർ ഇന്ത്യയില്‍ 37 കിലോക്ക് മാത്രമാണ് അനുമതി. പ്രശ്നത്തില്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി ഇടപെടുമെന്നാണ് തീർഥാടകരുടെ പ്രതീക്ഷ.


Post a Comment

0 Comments