Flash News

6/recent/ticker-posts

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക്; മികച്ച താരമാകുന്നത് 8-ാം തവണ

Views ലണ്ടൻ: കഴിഞ്ഞ വർഷത്ത മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഇന്റർ മയാമിയുടെ അർജന്റീന താരം ലയണൽ മെസിക്ക്. അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. മികച്ച വനിതാ താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം അയ്താന ബോൺമതി തിരഞ്ഞെടുക്കപ്പെട്ടു.

ബാലൺദ്യോർ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.


മറ്റ് പുരസ്കാരങ്ങൾ

പുരുഷ കോച്ച്: പെപ് ഗാർഡിയോള
വനിതാ കോച്ച്: സറീന വെയ്ഗ്മാൻ
പുഷ്കാസ് അവാർഡ് (മികച്ച ഗോൾ): ഗ്യൂലിഹേർമ മഡ്രൂഗ
പുരുഷ ഗോൾകീപ്പർ: എഡേഴ്സൺ
വനിതാ ഗോൾകീപ്പർ: മേരി ഇയർപ്സ്
ഫാൻ: ഹ്യൂഗോ മിഗ്യേൽ ഇനിഗ്വസ്
ഫെയർപ്ലേ: ബ്രസീൽ പുരുഷ ദേശീയ ടീം
പ്രത്യേക പുരസ്കാരം: മാർത്ത
ഫിഫ പുരുഷ ഇലവൻ: തിബോ കുർട്ട്വോ, കൈൽ വാക്കർ, ജോൺ സ്റ്റോൺസ്, റൂബൻ ഡയസ്, ബെർനാർഡോ സിൽവ, കെവിൻ ഡി ബ്രുയ്ൻ, ജൂഡ് ബെല്ലിങ്ങാം, ലയണൽ മെസ്സി, എർലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ, വിനിഷ്യസ് ജൂനിയർ
ഫിഫ വനിതാ ഇലവൻ: മേരി ഇയർപ്സ്, ലൂസി ബ്രോൺസ്, അലക്സ് ഗ്രീൻവുഡ്, ഓൾഗ കർമോണ, എല്ല ടൂണെ, അയ്താന ബോൺമതി, കെയ്റ വാൽഷ്, ലോറൻ ജെയിംസ്, സാം കെർ, അലക്സ് മോർഗൻ, അലസ്സിയ റുസ്സോ


Post a Comment

0 Comments