Flash News

6/recent/ticker-posts

മൂന്നിയൂർ ചിനക്കൽ സ്വദേശിയും ഹോട്ടൽ വ്യവസായിയുമായിരുന്ന എരണിക്കൽ മുഹമ്മദ് മരണപ്പെട്ടു

Views
മൂന്നിയൂർ: മൂന്നിയൂർ ചിനക്കൽ സ്വദേശിയും ഹോട്ടൽ വ്യവസായിയുമായിരുന്ന എരണിക്കൽ മുഹമ്മദ് ഹാജി എന്ന ഹോളിവുഡ് മുഹമ്മദ് ഹാജി (78) മരണപ്പെട്ടു. ദീർഘകാലം മദ്രാസിൽ ഹോട്ടൽ വ്യവസായ രംഗത്ത് പ്രവർത്തിച്ചിരുന്നു.   മൂന്നിയൂർ പഞ്ചായത്ത് ഒൻപതാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് , ചിനക്കൽ മഹല്ല് കമ്മറ്റിയുടെ ദീർഘകാലം  ജനറൽ സെക്രട്ടറി, ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ ഭാരവാഹി ,ചെന്നൈ കെ.എം. സി.സി. സ്ഥാപക പ്രസിഡണ്ട്, മദ്രാസ് മലബാർ മുസ്‌ലിം അസോസിയേഷൻ ദീർഘകാല പ്രസിഡണ്ട്, ചെന്നൈ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഒരത്താണിയായിരുന്നു മുഹമ്മദ് ഹാജി.
ഭാര്യ നഫീസ. മക്കൾ നൂറുദ്ധീൻ , നിസാർ ഷറഫുദ്ധീൻ ,സുഹ്റാബി, റമീസ. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം നാല്മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും.



Post a Comment

0 Comments