Flash News

6/recent/ticker-posts

ഏത് രാജ്യത്ത് എത്തിയാലും രാവിലത്തെ ഭക്ഷണം ഈ വിഭവം ആയെങ്കില്‍ എന്ന് ആഗ്രഹിക്കും; ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തുറന്ന് പറഞ്ഞ് എം.എ യൂസഫലി

Views


തൊട്ടതെല്ലാം പൊന്നാക്കിയ മലയാളികളുടെ പ്രിയപ്പെട്ട വ്യവസായിയാണ് എം.എ യൂസഫലി. തൃശൂരിലെ നാട്ടികയില്‍നിന്ന് പ്രവാസ ലോകം കീഴടക്കിയ ശതകോടീശ്വരന്‍. കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഇന്ന് കാണുന്നതെല്ലാം സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ എത്ര വിജയിത്തിലെത്തിക്കുമ്പോഴും തനിക്ക് ചുറ്റുമുള്ള മനുഷ്യരോട് എപ്പോഴും അദ്ദേഹം കരുണ കാണിച്ചു. അബുദാബിയില്‍ ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടം 50 വര്‍ഷം പിന്നിടുമ്പോള്‍ 35,000 മലയാളികള്‍ക്ക് ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍ നിന്നുള്ള 10,000 ലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ്പ് എന്ന സ്ഥാപനം മുന്നോട്ടുനയിക്കുന്ന ശക്തിയാണ് അദ്ദേഹം.

എന്നാല്‍ വളരെ ലളിതമാണ് അദ്ദേഹത്തിന്റെ ജീവിതം. ഇപ്പോള്‍ തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് യൂസഫലി. താന്‍ ഈ പുറത്ത് ഹോട്ടലുകളിലൊക്കെ പോകുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ബ്രേക്ക് ഫാസ്റ്റിനാണെന്നും തനിക്ക് ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ്, കോണ്‍ഫഌക്‌സ് മില്‍ക്ക്, ചീസ് അതൊന്നും പറ്റില്ലൊന്നും കാലത്ത് പുട്ടും പഴവും ഇഡലിയുമൊക്കെയാണ് ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ ഈ പുറത്ത് ഹോട്ടലുകളിലൊക്കെ പോകുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ബ്രേക്ക് ഫാസ്റ്റിനാണ്. എനിക്ക് ബ്രേക്ക് ഫാസ്റ്റ് ബ്രെഡ്, കോണ്‍ഫഌക്‌സ് മില്‍ക്ക്, ചീസ് അതൊന്നും എനിക്ക് പറ്റില്ല. കാലത്ത് പുട്ടും പഴവും അല്ലെങ്കില്‍ ഇഡലി. ഇന്ന് കാലത്ത് എന്റെ ബ്രേക്ക് ഫാസ്റ്റ് ഒരു ഇഡലി സാമ്പാര്‍, സാമ്പറില്‍ ഒരുപാട് പച്ചക്കറി ഉണ്ടാവും. ആ പച്ചക്കറി കുറേ തിന്നും. ഉപ്പ് മാവ് ഒക്കെ ഇഷ്മാണ്. ഞാന്‍ ഇറ്റലിയില്‍ പോയപ്പോള്‍ ഒരു മലയാളി ഷോപ്പ് ഉണ്ട്. അവര്‍ എനിക്ക് പുട്ടൊക്കെ ഉണ്ടാക്കി തന്നു. അതെനിക്ക് സന്തോഷമായി. അതൊരു ഹാബിറ്റായിരിക്കാം. എന്ന് വെച്ച് പുറത്തുപോയിട്ട് കഴിക്കില്ലാന്നല്ല.

അല്ലെങ്കില്‍ എന്റെ സഹപ്രവര്‍ത്തകര്‍ അവരുടെ വീട്ടില്‍ നിന്ന് പുട്ടൊക്കെ ഉണ്ടാക്കി കൊണ്ടുവരും. ഞാനത് കഴിക്കും, അവര്‍ക്കും സന്തോഷമാകും. ഞാന്‍ വിയറ്റനാമില്‍ പോയപ്പോള്‍ അവിടത്തെ മാനേജര്‍ വീട്ടില്‍ നിന്ന് പുട്ടൊക്കെ ഉണ്ടാക്കി കൊണ്ടുവന്നു. എനിക്ക് വളരെ സന്തോഷമായി- അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments