Flash News

6/recent/ticker-posts

വെള്ളിയാംപുറം അമ്പലപടി ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി തകർത്ത് മോഷണം;പ്രതി പിടിയിൽ

Views

വെള്ളിയാംപുറം അമ്പലപടി ഭഗവതി ക്ഷേത്രത്തിലെ  ഭണ്ഡാരപ്പെട്ടി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ.കോറാട് സ്വദേശി നൗഫൽ ആണ് താനൂർ പോലീസ് കസ്റ്റഡിയിലുളളത്.

പ്രതിയിൽ നിന്നും പൈസയും വഴിപാടായി ഇട്ടിരുന്ന വെള്ളി ആഭരണങ്ങളും കണ്ടെടുത്തു.
ഇന്നലെ രാത്രി യാണ് സംഭവം.
മോഷണം നടന്നത് ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഭണ്ഡാരപ്പെട്ടി മൺവെട്ടി ഉപയോഗിച്ചാണ് തകർത്തിരിക്കുന്നത്.രാവിലെ താനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടിയത്. ഇവിടെ ഇതിന് മുൻപ് രണ്ട് തവണ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. ഇതിന്റെ തൊട്ടടുത്ത കാലരിക്കൽ ക്ഷേത്രത്തിൽ ഇന്നലെ ഉൽസവമായിരുന്നു.



Post a Comment

0 Comments