Flash News

6/recent/ticker-posts

പ്രതിഷേധ തിരമാല തീർത്ത് മുസ്ലിം യൂത്ത് ലീഗ് മഹാറാലി

Views

കോഴിക്കോട്: പല വഴികളിലൂടെ അവർ ഒഴുകിയെത്തി. അണമുറിയാത്ത യുവജന പ്രവാഹം. യുവലക്ഷങ്ങൾ അണിനിരന്ന മുസ്ലിം യൂത്ത് ലീഗ് മഹാറാലി കോഴിക്കോട് നഗരത്തിൽ പ്രക്ഷോഭത്തിൻ്റെ കടല തീർത്തു. വൈകുന്നേരം മൂന്ന് മണിയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിൽ പ്രവർത്തകർ കോഴിക്കോട്ടെത്തി. വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ നാടെങ്ങും അലയടിച്ച പ്രക്ഷോഭ പരിപാടികളുടെ സമാപന മഹാറാലി ചരിത്രം കുറിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർനയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങി.

ഫാത്തിമ ഹോസ്‌പിറ്റൽ -പഴയ അശോക ഹോസ്പിറ്റലിന് മുന്നിലൂടെ സി.എച്ച് ഓവർ ബ്രിഡ്‌ജ് വഴി കടപ്പുറത്തു സമാപിച്ചു. പതിനായിരങ്ങൾ റാലിയിൽ അണിചേർന്നു.
സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസിൻറെയും നേതൃത്വത്തിൽ ട്രഷറർ പി. ഇസ്‌മായിൽ, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് എടനീർ, കെ.എ മാഹീൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, തുടങ്ങിയവർ നേത്യത്വം നൽകി.


Post a Comment

0 Comments