Flash News

6/recent/ticker-posts

വധഭീഷണി; പ്രതിഷേധ റാലിയുമായി എസ്.കെ.എസ്.എസ്.എഫ് രംഗത്ത്

Views
മലപ്പുറം - മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ലീഗ് മുൻ അധ്യക്ഷൻ പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്കു നേരെയുണ്ടായ വധഭീഷണയിൽ പ്രതിഷേധ റാലിക്കൊരുങ്ങി എസ്.കെ.എസ്.എസ്.എഫ് രംഗത്ത്. ഇന്ന് വൈകീട്ട് 5.30ന് മലപ്പുറത്ത് വച്ചാണ് പ്രതിഷേധ റാലി നടക്കുകയെന്ന് സമസ്ത സത്യസരണി ഗ്രൂപ്പ് അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം 5.30ന് മലപ്പുറം എം.എസ്.പി പരിസരത്ത് നിന്ന് റാലി ആരംഭിക്കുമെന്ന് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ദുൽ റശീദലി ശിഹാബ് തങ്ങൾ, യൂനുസ് ഫൈസി വെട്ടുപാറ, മുഹമ്മദലി മാസ്റ്റർ പുളിക്കൽ എന്നിവർ അറിയിച്ചു. മുഈനലി തങ്ങൾക്ക് വധിഭീഷണി വന്ന് പോലീസിൽ പരാതി നൽകി പകൽ 2.30 കഴിഞ്ഞിട്ടും ലീഗ് നേതൃത്വത്തിൽനിന്ന് കാര്യമായ പ്രതികരണമില്ലെന്നും നേതൃത്വം മൗനത്തിലാണെന്നും സമസ്ത സത്യസരണി ഗ്രൂപ്പ് കുറ്റപ്പെടുത്തി. ലീഗ് പ്രവർത്തകൻ റാഫി പുതിയകടവാണ് വധഭീഷണിക്ക് പിന്നിലെന്നാണ് റിപോർട്ടുകൾ.



Post a Comment

0 Comments