Flash News

6/recent/ticker-posts

സാനിയയുടെ വിവാഹമോചന വാർത്തകൾക്ക് വിരാമം; പാക് നടിയെ വിവാഹം ചെയ്ത് ഷുഐബ് മാലിക്ക്

Views

ഇസ്ലാമാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ
മിർസയുമായി വേർപിരിയുമെന്ന അഭ്യൂഹങ്ങക്കിടെ, പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത‌ത്‌ പാകിസ്‌താൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക്. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മാലിക്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെറിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഷുഐബ് മാലിക്കുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. 'വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക' എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്
2010-ൽ ഹൈദരാബാദിലായിരുന്നു മാലിക്ക് - സാനിയ വിവാഹം. പിന്നീട് 2018- ലാണ് ഇരുവർക്കും മകനായ ഇസാൻ ജനിക്കുന്നത്. തുടർന്ന് 2022-ലാണ്
ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നു.
അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയർ അവസാനിപ്പിച്ചത്.



Post a Comment

0 Comments