Flash News

6/recent/ticker-posts

കുസാറ്റ് ദുരന്തം: മുൻ പ്രിൻസിപ്പലും രണ്ട് അധ്യാപകരും പ്രതികൾ

Views


കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും മൂന്നുവിദ്യാർഥികളടക്കം നാലുപേരുടെ മരിച്ച ദുരന്തത്തിൽ മുൻ പ്രിൻസിപ്പലിനും രണ്ട് അധ്യാപകർക്കുമെതിരേ മനപ്പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തി. സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലായിരുന്ന ദീപക് കുമാർ സാഹു ആണ് ഒന്നാം പ്രതി. ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരാണ് മറ്റ് പ്രതികൾ.

മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അന്വേഷണ റിപോർട്ടിനൊപ്പമാണ് അധ്യാപകരെയും പ്രതിചേർത്ത റിപോർട്ടുള്ളത്. സംഘാടനത്തിൽ പിഴവുണ്ടായി. പുറത്തുനിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് കാംപസിൽ പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല, പരിപാടിയുടെ പേരിൽ പണപ്പിരിവ് പാടില്ല തുടങ്ങി ഹൈക്കോടതി ഉത്തരവ് പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖ കുസാറ്റ് അധികൃതർ ലംഘിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കുസാറ്റ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ്, ഇലക്ട്രീഷ്യനായ പാലക്കാട് മൂണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.



Post a Comment

0 Comments