Flash News

6/recent/ticker-posts

ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വർണ ശേഖരമുള്ള രാജ്യമായി ഇന്ത്യ: ഡബ്ല്യുജിസി

Views
മുംബൈ-ആഗോള തലത്തിൽ കരുതൽ സ്വർണ ശേഖരം വർധിച്ചു വരുന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇപ്പോഴിതാ ലോകത്തിലെ സ്വർണത്തിന്റെ കരുതൽ ശേഖരം കൂടുതൽ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വർണ ശേഖരമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 131,795 മില്യൺ ഡോളർ വിലമതിക്കുന്ന 2,191.53 ടൺ സ്വർണ ശേഖരം ഉള്ളതിനാൽ തുടങ്ങിയ സമ്പന്ന അറബ്, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോൾ ഒരുപടി മുന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, ഡബ്ല്യുജിസി പട്ടിക പ്രകാരം 8,133.46 ടൺ സ്വർണ ശേഖരമുള്ള യുഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, അതിന്റെ മൂല്യം 489,133 മില്യൺ ഡോളറോളം വരുമെന്നാണ് കരുതപ്പെടുന്നത്. 3,352 ടൺ സ്വർണ ശേഖരവുമായി ജർമ്മനി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഇറ്റലി, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്ന് ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നു

ഉക്രെയിൻ അധിനിവേശത്തെ തുടർന്ന് പിടിച്ചെടുത്ത പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ സ്വർണ ശേഖരം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റഷ്യ. പാശ്ചാത്യ രാജ്യങ്ങൾ ഈ കരുതൽ ശേഖരം പിടിച്ചെടുക്കുന്നത് നിന്ന് തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമായി, വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് കാലാവസ്ഥാ വ്യതിയാന ഫണ്ടിന് ധനസഹായം നൽകാൻ ആ കരുതൽ ധനം ഉപയോഗിക്കാനുള്ള ആശയം മോസ്കോ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ

വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്താൻ ഈ നീക്കം സഹായിക്കുമെന്ന് റഷ്യയുടെ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രതിനിധി അടുത്തിടെ ജി 20 ഉച്ചകോടിയിൽ പറഞ്ഞിരുന്നു. അതേസമയം ഡബ്ല്യുജിസി റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്വർണശേഖരം 2,191.53 ടണ്ണാണ്. പട്ടികയിൽ ഇന്ത്യയ്ക്ക് തൊട്ടു മുകളിലായി ജപ്പാനും താഴെയായി നെതർലാൻഡ്‌സുമാണുള്ളത്. ചൈനയാണ് ആറാം സ്ഥാനത്ത്, അവരുടെ പക്കൽ 2,191.53 ടൺ സ്വർണം കരുതലായുണ്ട്, ഇതിന്റെ മൂല്യം ഏതാണ്ട് 131,795.43 മില്യൺ ഡോളർ വരും. ഏഴാമത് സ്വിറ്റ്സർലൻഡും, എട്ടാമത് ജപ്പാനുമാണ്. പത്താം സ്ഥാനത്താണ് നെതർലാൻഡ്സ് ഉള്ളത്.

വിവിധ കാരണങ്ങളാൽ രാജ്യങ്ങൾ സ്വർണ ശേഖരം കൈവശം വയ്ക്കുന്നു, കറൻസിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്ന മൂല്യത്തിന്റെ സുസ്ഥിരമായ ഒരു സ്റ്റോർ എന്ന നിലയിലാണ് ഇതിനെ പ്രധാനമായും കാണുന്നത്. കൂടാതെ, രാഷ്ട്രങ്ങൾ തങ്ങളുടെ പോർട്ട്ഫോളിയോകൾ വൈവിധ്യവത്കരിക്കുന്നതിനുള്ള ഒരു മാർഗമായി സ്വർണ ശേഖരത്തെ കാണുന്നു, മറ്റ് ആസ്തികളുടെ മൂല്യ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുകയും ചെയ്യുന്നു. കൂടാതെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വർണഭ്രമം ലോക പ്രശസ്തമാണ്. സുരക്ഷിത നിക്ഷേപമായി ഇന്ത്യയിൽ സ്വർണത്തിനു വലിയ ഡിമാൻഡ് ആണ്.


Post a Comment

0 Comments