Flash News

6/recent/ticker-posts

വേങ്ങര പാണ്ടികശാല കെ ആർ എച്ച് എസ് സ്‌കൂൾ ബസ്സപകടം : അഞ്ച് പേർക്ക് പരിക്ക്

Views
വേങ്ങര: താമരശ്ശേരി ചുരം ഒന്നാം വളവിൽ വേങ്ങര പാണ്ടികശാല കെ ആർ എച്ച് എസ് സ്‌കൂളിലെ സ്കൂൾ ബസ്സിടിച്ച അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജിലും നാലുപേരെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
സ്കൂ‌ൾ അധ്യാപകരും, ജീവനക്കാരും, അവരുടെ കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വേങ്ങര വലിയോറ പാണ്ടികശാലയിൽ വയനാട്ടിലേക്ക് പോയ സ്‌കൂൾവാനാണ് ചുരം ഒന്നാം വളവിൽ അപകടത്തിൽ പെട്ടത്.  ശോഭ എന്ന സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റു നാലു പേരെ സ്വകാര്യ ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു. 

 ചുരം സംരക്ഷണ സമിതി പ്രവർത്തകരും, എൻ ഡി ആർ എഫ്പ്രവർത്തകരും പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.


Post a Comment

0 Comments