Flash News

6/recent/ticker-posts

പാലക്കാട്ട് വൃദ്ധയെ ഭര്‍ത്താവ് തലയ്ക്കടിച്ചുകൊന്നു

Views


പാലക്കാട് : കോട്ടായിയില്‍ വൃദ്ധയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. ചേന്ദങ്കാട് സ്വദേശിനി വേശുക്കുട്ടി (65)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് വേശുക്കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് വേലായുധന്‍ വിറകുപയോഗിച്ച് വേശുക്കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു.
വേശുക്കുട്ടിയും വേലായുധനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഇവരുടെ രണ്ട് ആണ്‍മക്കള്‍ സമീപത്തുതന്നെ വെവ്വേറെ വീടുകളിലാണ് താമസം. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാവാറുണ്ടായിരുന്നുവെന്നും വേശുക്കുട്ടി 20 വര്‍ഷമായി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.


Post a Comment

0 Comments