Flash News

6/recent/ticker-posts

കാസ്രോട് പയ്യന്റെ ഫുട്ബോൾ പ്രവചനം മലപ്പുറത്തുകാരെ ഞെട്ടിച്ചു ഇന്നലെ ഫലിച്ചു; ഇന്ന് ഫലിക്കുമോ...?!

Views

തിരൂരങ്ങാടി: മലപ്പുറത്തുകാരുടെ ഫുട്ബോൾ പ്രണയം  'വല്ലാത്തൊരു പിരാന്ത്' തന്നെയാണെന്ന് വിദേശികൾ വരെ പറയാറുണ്ട്. എന്നാൽ, മലപ്പുറത്തുകാരെ പോലും ഞെട്ടിക്കുന്ന ഫുട്ബോൾ പ്രണയമാണ് കാസർഗോഡ് ചെറുവത്തൂർ സ്വദേശി പതിനാലുകാരനായ നജാദിന്. 
തിരൂരങ്ങാടി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ രാത്രി സോക്കർ ഷോർണൂരും എസ്സ ഗ്രൂപ്പും തമ്മിലുള്ള  പോരാട്ടം നടക്കാനിരിക്കെ ഇന്നലെ രാവിലെ തന്നെ തിരൂരങ്ങാടി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ കാസർഗോഡ് നജാദ് പ്രവചനവുമായെത്തി.
 എസ്സ ഗ്രൂപ്പിന്റെ വിജയം മുന്നിൽ കണ്ടത് പോലെ അവൻ വിജയികളെ ആണയിട്ട് പറഞ്ഞു. നിശ്ചലമായിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് അതോടെ പൂരപ്പറമ്പായി.
രാത്രി മത്സരം  അരങ്ങേറിയത് മുതൽ അവസാന വിസിൽ മുഴങ്ങും വരെ ജനം കാതോർത്തു. ആ ഒമ്പതാം ക്ലാസുകാരന്റെ പ്രവചനം തെറ്റിയിരുന്നില്ല. 2-1 ഗോളിന് എസ്സ ഗ്രൂപ്പ്  സോക്കർ ഷോർണൂരിനെ തുരത്തി.
എന്നാൽ, ഇന്നത്തെ മത്സരവും പ്രവചിച്ചുകൊണ്ട് നജാദ് വീണ്ടും വാട്സ്ആപ്പ് ഗ്രൂപ്പിൽ രംഗത്തെത്തി.
ഇന്ന് നടക്കാനിരിക്കുന്ന ഫിഫ മഞ്ചേരിയും എവൈസി ഉച്ചാരക്കടവും തമ്മിലുള്ള മത്സരത്തിൽ ഫിഫ മഞ്ചേരി വിജയം കൈവരിക്കുമെന്ന് നജാദ് തറപ്പിച്ചു പറയുന്നു. തൻെറ പ്രവചനം തെറ്റാണെങ്കിൽ അവൻെറ പേര് മാറ്റിയിടുകയോ പേര് മറിച്ചോ തിരിച്ചോ ഇട്ടോളൂ എന്നും ഈ പതിനാലുകാരൻ വെല്ലുവിളിക്കുന്നുണ്ട്. നജാദിന്റെ പ്രവചനത്തെ എതിർത്തുകൊണ്ട് പലരും രംഗത്തുണ്ട്. ഫിഫ മഞ്ചേരി പരാജയപ്പെടും എന്നും എവൈസി ഉച്ചാരക്കടവ് വിജയിക്കുമെന്നും അവർ വാദിക്കുന്നു. എന്നാൽ, ഫിഫ മഞ്ചേരി മൂന്ന് അല്ലെങ്കിൽ രണ്ട്  ഗോൾ നേടുമെന്നും എവൈസി ഉച്ചാരക്കടവ് ഒരു ഗോൾ മാത്രം നേടുകയുള്ളൂ എന്നും നജാദ്  തറപ്പിച്ചു പറയുന്നു.
 
   നജാദിന്റെ സംസാരത്തിൽ  ഫുട്ബോളിനോടുള്ള പ്രണയം വളരെ വ്യക്തമാണ്. എങ്ങനെയെങ്കിലും തിരൂരങ്ങാടിയുടെ മണ്ണിൽ ഫുട്ബോൾ മാമാങ്കം നേരിൽ കാണാൻ വന്നു ചേരുമെന്ന് നജാദ് പോപ്പുലർ ന്യൂസിനോട് പറഞ്ഞു. കാസർകോട് ജില്ലയിൽ എവിടെ ഫുട്ബോൾ അരങ്ങേറിയാലും നജാദിന്റെ സാമീപ്യം അവിടെയുണ്ടാകും. ആറു മാസങ്ങൾക്ക് മുമ്പ് ഉപ്പ മരണപ്പെട്ട നജാദ് ഉമ്മയോടും രണ്ട്  സഹോദരിമാരോടും മൂന്ന് സഹോദരന്മാരോടും കൂടെയാണ് താമസം.
ഫുട്ബോൾ പ്രേമികൾ ഇന്ന് തിരൂരങ്ങാടിയിലേക്ക് ഉറ്റുനോക്കുകയാണ്. നജാദിന്റെ  പ്രവചനം ഫലിക്കുമോ പിഴക്കുമോ എന്നറിയാൻ കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുകയാണ്...
ആര് വാഴും ആര് വീഴും..?! എന്നറിയാൻ ....



Post a Comment

0 Comments