Flash News

6/recent/ticker-posts

സമ്പൂര്‍ണ തോല്‍വി; ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്ത്

Views ദോഹ : എ ഫ് സി ഏഷ്യന്‍ കപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ് ഇന്ത്യ പുറത്ത്. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും നേടാനാവാതെയാണ് ഇന്ത്യയുടെ മടക്കം. സിറിയക്കെതിരെയുള്ള ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ടീം 1-0 ത്തിന്റെ തോല്‍വി വഴങ്ങി. 
പകരക്കാരനായി ഇറങ്ങിയ ഒമര്‍ ഹിബ്രിനാണ് സിറിയക്കായി വിജയ ഗോള്‍ നേടിയത്. കളിയുടെ തുടക്കം മുതല്‍ സിറിയയുടെ ഗോള്‍ വലയം ലക്ഷ്യമാക്കി ഇന്ത്യ ആക്രമിച്ച് കളിച്ചെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല. നാലാം മിനുട്ടില്‍ മഹേഷിന്റെ കിടയറ്റ ഷോട്ട് സിറിയന്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടു. പിന്നാലെ 25, 53 മിനുട്ടുകളില്‍ കിട്ടിയ സുവര്‍ണാവസരങ്ങള്‍ ഇന്ത്യ കളഞ്ഞുകുളിക്കുകയും ചെയ്തു. 

ആദ്യ പകുതിക്ക് ശേഷം മലയാളി താരം സഹല്‍ ഇറങ്ങിയെങ്കിലും സിറിയന്‍ ഗോള്‍ വല കുലുക്കാനായില്ല. ഒരു ഗോള്‍ പോലും നേടാനാവാതെയാണ് ആസ്ത്രേലിയയോടും ഉസ്‌ബെക്കിസ്ഥാനോടും സിറിയയോടും ഇന്ത്യ പരാജയപ്പെട്ടത്. ടൂര്‍ണമെന്റില്‍ മൂന്ന് കളികളിലായി ആറ് ഗോള്‍ വഴങ്ങിയ ഇന്ത്യന്‍ ടീം ഒരു ഗോള്‍ പോലും നേടാനായില്ലെന്ന നിരാശയോടെയാണ് ഖത്വറില്‍ നിന്ന് മടങ്ങുന്നത്. 


Post a Comment

0 Comments