Flash News

6/recent/ticker-posts

കോഴിക്കോട് സ്വദേശി ബഹറൈനിൽ മര്‍ദ്ദനമേറ്റ് മരിച്ചു

Views

കോഴിക്കോട് : കടയിൽനിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ മലയാളി കടയുടമയ്ക്ക് മർദനമേറ്റ്  ദാരുണാന്ത്യം. ബഹ്‌റൈൻ റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന, കക്കോടി ചെറുകുളം  സ്വദേശി  കോയമ്പ്രത്ത് ബഷീർ (60) ആണ് ബിഡിഎഫ് ആശുപത്രിയിൽ മരിച്ചത്.

ഇരുപത്തിയഞ്ച് വർഷമായി കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്നു ഇദ്ദേഹം.  കടയിൽ  സാധനം വാങ്ങാൻ വന്ന യുവാവ് പണം നൽകാതെ പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബഷീറിന് മർദനമേൽക്കുകയായിരുന്നു.


Post a Comment

0 Comments