Flash News

6/recent/ticker-posts

മെസ്സിയും സംഘവും കേരളത്തിലെത്തും..!; വരാൻ സമ്മതം അറിയിച്ചെന്ന് മന്ത്രി അബ്ദുറഹ്മാൻ

Views
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് വി അബ്ദുറഹ്മാൻ അര്‍ജന്റീന ഇന്ത്യയിലേക്ക് വരും എന്ന് പറഞ്ഞത്.
അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ആയ മെയില്‍ വന്നിട്ടുണ്ട് എന്നും അടുത്ത ജൂലൈയില്‍ ഇന്ത്യയിലേക്ക് വരാൻ ആണ് അര്‍ജന്റീന താല്പര്യപ്പെടുന്നത് എന്നും കായികമന്ത്രി പറഞ്ഞു.
അര്‍ജന്റീനയിലെ ഫുട്ബോള്‍ അധികൃതരുമായി അടുത്ത് തന്നെ നേരിട്ട് ചര്‍ച്ചകള്‍ നടത്തും എന്നും അദ്ദേഹം പറഞ്ഞു. മെസ്സി ഉള്‍പ്പെടെ ഉള്ള ടീം കേരളത്തില്‍ എത്തുക ആണെങ്കില്‍ അത് ഇന്ത്യയിലെ ഫുട്ബോളിന് വലിയ ഊര്‍ജ്ജമായിരിക്കും എന്നും അദ്ദേഹം പറയുന്നു. അര്‍ജന്റീന ഇന്ത്യയിലേക്ക് എത്താൻ ഏറെ കടമ്ബകള്‍ ഇനിയും ഉണ്ടെന്നും അത് ഒക്കെ ചെയ്യാൻ കേരളത്തിനാകും എന്നും അദ്ദേഹം പറയുന്നു.

അര്‍ജന്റീന എന്ന് മാത്രമല്ല വിദേശ രാജ്യങ്ങളുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ വന്ന് ഫുട്ബോള്‍ കളിക്കും എന്ന് താൻ ഉറപ്പ് നല്‍കുന്നു എന്നും വി അബ്ദുര്‍റഹ്മാൻ പറഞ്ഞു.


Post a Comment

0 Comments