Flash News

6/recent/ticker-posts

ജ്യേഷ്ഠാനുജത്തിമാരായ അയൽവാസികൾ മണിക്കൂറുകൾക്കകം മരണപ്പെട്ടു.

Views

താനാളൂർ : താനാളൂർ പഞ്ചായത്തിലെ കെപുരം മഹല്ലിൽ പട്ടര് പറമ്പ് പ്രദേശത്ത് ജ്യേഷ്ട്ടാനുജത്തിമാരായ അയൽവാസികൾമണിക്കൂറുകൾക്കിടയിൽ മരണപ്പെട്ടു.
വെട്ടം പരിയാപുരം കാനൂർ സ്വദേശി കടവത്ത് ചെറയപറമ്പിൽ ആലായി, ഫാത്തിമ ദമ്പതികളുടെ മക്കളായ തിത്തിക്കുട്ടി, നഫീസ എന്നിവരാണ് മണിക്കൂറുകൾ ഇടവിട്ട് മരണപ്പെട്ടത്.
ഒരേ ദിവസമാണ് ഇവരുടെ വിവാഹം നടന്നിരുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
കെപുരം മഹല്ല് മുൻ സെക്രട്ടറി പട്ടര്പറമ്പ് വരിക്കോട്ടിൽ അബ്ദുൽ കാദറിന്റെ ഭാര്യ തിത്തിക്കുട്ടി (75) തിങ്കളാഴ്ച രാത്രി 7:30 ന് മരണപ്പെട്ടു.

മക്കൾ:റുഖിയ,സുലൈഖ,അഫ്സത്ത്,ശരീഫ,അബ്ബാസ്,സലീം,മൈമൂന,സഫിയ,സക്കീന.
മരുമക്കൾ: ഹംസ മുഹമ്മദ്‌,സമീർ,സഫിയ,ആയിഷ, മൻസൂർ,നവാസ്,ദിറാർ,പരേതനായ അബ്ദുറഹ്മാൻ.
കെ. പുരം പട്ടരുപറമ്പ് പരേതനായ കുന്നമ്പത്ത് അബ്ദുല്ല മുസ്‌ലിയാരുടെ ഭാര്യ നഫീസ(76) ഇന്നലെ രാവിലെ 9:30 നാണ് മരണപ്പെട്ടത്.

മക്കൾ ആയിഷ ബീവി,ബാപ്പുട്ടി എന്ന അഷറഫ്,ഹംസക്കുട്ടി,മുസ്തഫ,ജസീറ.
മരുമക്കൾ ഹുസൈൻ,റംല,സാജിത,സമീറ,അബ്ദുൽ അസീസ്.ഇരുവരുടെയും ജനാസ കെപുരം മഹല്ല് ഖബർ സ്ഥാനിൽ അടുത്തടുത്തായി മറവു ചെയ്തു.




Post a Comment

0 Comments