Flash News

6/recent/ticker-posts

തിരുവനന്തപുരം സ്വദേശിയെ യുഎഇയില്‍ കൊന്നുകുഴിച്ചുമൂടി

Views


തിരുവനന്തപുരം സ്വദേശിയെ യുഎഇയില്‍ കൊന്നുകുഴിച്ചുമൂടി. സംഭവത്തില്‍ രണ്ടു പാകിസ്താനികള്‍ പിടിയിലായി. തിരുവനന്തപുരം കല്ലയം സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റാ(50)ണ് കൊല്ലപ്പെട്ടത്. ദുബായില്‍ ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പിആര്‍ഒ ആയിരുന്നു അനില്‍കുമാര്‍. 36 വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനില്‍ കുമാര്‍.

ജനുവരി രണ്ട് മുതല്‍ അനില്‍ കുമാറിനെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ച് വിവരംലഭിക്കുന്നത്. ജനുവരി 12നാണ് പൊലീസ് അനില്‍ കുമാറിന്റെ മൃതദേഹം പുറത്തെടുക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച മുട്ടട ഹോളിക്രോസ് സെമിത്തേരിയില്‍ സംസ്‌കരിക്കും. ടി സിങ് ട്രേഡിങ്ങില്‍ ജോലി ചെയ്യുന്ന അനിലിന്റെ സഹോദരന്‍ അശോക് കുമാറാണ് മൃതദേഹത്തെ അനുഗമിച്ചത്.

അനില്‍ കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായവരില്‍ ഒരാള്‍. അനില്‍കുമാര്‍ ജോലി സ്ഥലത്ത് ഇയാളെ ശാസിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് വിവരം. കേസിലെ പ്രതിയായ മറ്റൊരു പാക് പൗരന്‍ നാടുവിട്ടിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കിയത്.




Post a Comment

0 Comments