Flash News

6/recent/ticker-posts

ഹോണടി ഇഷ്ടപ്പെട്ടില്ല, ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ ചെമ്മാട്ട് കൈയ്യാങ്കളി

Views
ചെമ്മാട് : തിരൂരങ്ങാടിയിൽ ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
മുമ്പിൽ നിർത്തിയിട്ട ബൈക്ക് ബസ് ഇടിച്ചിട്ടു, ഇതിൽ രോഷാകുലനായ ബൈക്കുകാരൻ ബസിന്റെ ചില്ല് അടിച്ചു തകർത്തു.

 ചെമ്മാട് –കോഴിക്കോട് റോഡിൽ പാറക്കടവ് പാലത്തിന് സമീപത്ത് വച്ചാണ് സംഭവം. ചെമ്മാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നിനു സ്റ്റാർ ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരനും തമ്മിലാണ് സംഘട്ടനമുണ്ടായത്.
കോഴിക്കോടേക്ക് പോകുകയായിരുന്ന ബസും മുമ്പിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനും തമ്മിൽ ചെമ്മാട് മുതൽ തർക്കമുണ്ടായിരുന്നു. പാറക്കടവ് പാലത്തിന് സമീപത്ത് വച്ച് ബൈക്കുകാരൻ ബസിന് മുമ്പിൽ വിലങ്ങനെ ബൈക്ക് നിർത്തിയിട്ട് ബസ് ഡ്രൈവറെ ചോദ്യം ചെയ്യാൻ വന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിനിടെ ബസ് ഡ്രൈവർ വണ്ടി മുന്നോട്ടെടുത്ത് മുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ചിട്ടു. അപ്പോൾ ബൈക്കിലുണ്ടായിരുന്ന ടൂൾസ് ഉപയോഗിച്ച് ബസിന്റെ മുൻഭാഗത്തെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. ഇതേത്തുടർന്ന് ബസ് ജീവനക്കാരൻ ജാക്കി ലിവറുമായി  ഇറങ്ങി.  ഇതോടെ നാട്ടുകാരും യാത്രക്കാരും ഇടപെടുകയായിരുന്നു. ഇരുവിഭാഗവും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.



Post a Comment

0 Comments